ലങ്കയില്‍ പോരാട്ടം: 11 പുലികള്‍ മരിച്ചു
കൊളംബോ: ജാഫ്ന മുനമ്പില്‍ പുലികളുടെ നിയന്ത്രണത്തിലായിരുന്ന ഒരു പട്ടണം കൂടി ശ്രീലങ്കന്‍ സൈന്യം ഡിസംബര്‍ അഞ്ച് ചൊവാഴ്ച തിരിച്ചുപിടിച്ചു. ഏറ്റുമുട്ടലില്‍ 11 പുലികളും ഒരു സൈനികനും മരിച്ചിട്ടുണ്ട്.
ചാവക്കച്ചേരിക്കടുത്തുള്ള ചെറുപട്ടണമായ നുനവില്‍ കിഴക്കിലെ ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ആണ് ചൊവാഴ്ച സൈന്യം പുലികളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചത്. ഇതില്‍ പുലികളുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു കിലോമീറ്റര്‍ പ്രധാന ഹൈവേയും സൈന്യം തിരിച്ചു പിടിച്ചതായി ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ സനത് കരുണരത്നെ അറിയിച്ചു.
ജാഫ്ന കഴിഞ്ഞുള്ള രണ്ടാമത്തെ വലിയ പട്ടണമായ ചാവക്കച്ചേരിയും നുനവിലും മറ്റു ചെറിയ പട്ടണങ്ങളും ഈ വര്‍ഷം ഏപ്രിലിലാണ് പുലികള്‍ കീഴടക്കിയത്.
കിഴക്കന്‍ ട്രിങ്കൊമാലിയിലെ ഒരു പാലം പിടിച്ചെടുക്കാനുള്ള പുലികളുടെ ശ്രമവും ലങ്കന്‍ സൈന്യം വിഫലമാക്കി.












Click it and Unblock the Notifications