മാരുതിക്ക് വില കൂട്ടിയേക്കും
ദില്ലി: മാരുതിയുടെ വിവിധ മോഡലുകള്‍ക്ക് വില കൂട്ടാന്‍ കമ്പനി ആലോചിക്കുന്നു. 2001 ജനവരി മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.
മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. മാരുതി 800, ഒമ്നി, എസ്റീം, ആള്‍ട്ടോ, ബലേനൊ, വാഗണ്‍ ആര്‍ എന്നിവയ്ക്കെല്ലാം വിലവര്‍ദ്ധനവ് ഉണ്ടാകും.
രാജ്യമെങ്ങും ഏകീകൃത വില്പനനികുതി ഏര്‍പ്പെടുത്തിയതും രൂപയുടെ മൂല്യശോഷണവും മാരുതിക്ക് കനത്ത ആഘാതമേല്‍പ്പിച്ചുവെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications