എന്‍സിസിഐ പ്രസിഡന്റ് അപകടത്തില്‍ മരിച്ചു
ദില്ലി: നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്(എന്‍സിസിഐ) പ്രസിഡന്റും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ) മോഡറേറ്ററും നാഗ്പൂര്‍ ബിഷപ്പുമായ ഡോ.വിനോദ് പീറ്റര്‍(63) ഡിസംബര്‍ ആറ് ബുധനാഴ്ച രാജസ്ഥാനിലെ ജോധ്പൂരിനടുത്തുണ്ടായ കാറപകടത്തില്‍ മരിച്ചു.
സിഎന്‍ഐ രാജസ്ഥാന്‍ ബിഷപ്പ് ഡോ.ജറാള്‍ഡ് ആന്‍ഡ്രൂസും ഇതേ അപകടത്തില്‍ കൊല്ലപ്പെട്ടു. അജ്മീറില്‍ നിന്ന് ജോധ്പൂരിലേക്കു പോവുകയായിരുന്നു ഇരുവരും. ഇവരെക്കൂടാതെ കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നു. നിയന്ത്രണം വിട്ട കാര്‍ മൂന്നു തവണ മലക്കംമറിഞ്ഞു. ഡോ.വിനോദ് പീറ്റര്‍ മഹാരാഷ്ട്ര ചന്ദ്രചൂര്‍ സ്വദേശിയാണ്.
ബിഷപ്പ് ഡോ.വിനോദ് പീറ്ററിന്റെയും ബിഷപ്പ് ജറാള്‍ഡിന്റെയും മരണത്തില്‍ സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് ഡോ.കെ.ജെ.സാമുവല്‍, സിഎസ്ഐ ബിഷപ്പുമാരായ ഡോ.സാംമാത്യു, ഡോ.ജോര്‍ജ്ജ് ഐസക്, ഡോ.ജെ.ഡബ്ലിയു.ഗ്ലാഡ്സ്റണ്‍, സിഎസ്ഐ വൈദിക സെക്രട്ടറി റവ.തോമസ് സാമുവല്‍ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. യാക്കോബായ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റ് തോമസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയും അനുശോചിച്ചു.












Click it and Unblock the Notifications