Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളണ്ട് ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധരെ തേടുന്നു

കോയമ്പത്തൂര്‍: വിവരസാങ്കേതിക വിദ്യാ വിദഗ്ധരില്‍ ഉള്ള കുറവ് നികത്താന്‍ ഹോളണ്ടിലെ കമ്പനികള്‍ ഇന്ത്യയിലേക്ക് ഉറ്റു നോക്കുന്നു. ഇപ്പോള്‍ തന്നെ ഹോളണ്ടില്‍ 10,000ത്തിലധികം വിദഗ്ധരെ ആവശ്യമുണ്ടെന്ന് ഹോളണ്ട് കോണ്‍സുലാര്‍ ജനറല്‍ ജെ.ഡബ്ലിയു. നണ്‍ബെര്‍ഗ് പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡിസംബര്‍ ആറ് ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറില്‍ ഹോളണ്ടുമായുള്ള വാണിജ്യം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍ ഹോളണ്ടില്‍ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ നിന്നും 3,850 കോടി രൂപയ്ക്കുള്ള സാധനങ്ങള്‍ ഹോളണ്ട് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ കൂടുതല്‍ രാസവസ്തു സാധനങ്ങളാണ്. അതേ സമയം ഹോളണ്ടില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി 1,950 രൂപയുടേതാണ്. ഇത് ഹോളണ്ടിന്റെ ആകെ കയറ്റുമതിയുടെ നാലു ശതമാനം വരും - നണ്‍ബെര്‍ഗ് വ്യക്തമാക്കി.

ഹോളണ്ടില്‍ ബിസിനസ് തുടങ്ങാന്‍ കൂടുതല്‍ ഇന്ത്യന്‍ സംരഭകര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 5,000ത്തിലധികം ഇന്ത്യക്കാര്‍ ഹോളണ്ടില്‍ താമസിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയോടൊപ്പം തന്നെ ചൈന, തായ്ലാണ്ട്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധങ്ങളും വിപുലപ്പെടുത്താന്‍ ഹോളണ്ട് ആഗ്രഹിക്കുന്നുണ്ടന്ന്െ നണ്‍ബെര്‍ഗ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+