അയോധ്യ: പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴ് വ്യാഴാഴ്ച ലോക്സഭയും രാജ്യസഭയും നിര്‍ത്തി വച്ചു. ഡിസംബര്‍ ആറ് ബുധനാഴ്ചയാണ് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിച്ചുകൊണ്ട് പ്രധാനമന്ത്രി വാജ്പേയി പരാമര്‍ശം നടത്തിയത്.
ഡിസംബര്‍ ഏഴിന് സഭ സമ്മേളിച്ചപ്പോള്‍ തന്നെ ഇത്തരമൊരു പരാമര്‍ശം നടത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെയും ഇടതുപാര്‍ട്ടികളിലെയും സമാജ്വാദി പാര്‍ട്ടിയിലെയും എംപിമാര്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചോദ്യോത്തരവേള തടസപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ ജി.എം.സി.ബാലയോഗി സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.