കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയത്തിനും തൊഴിലില്ലായ്മക്കുമെതിരെ ഡിസംബര്‍ 18 തിങ്കളാഴ്ച ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ അറബിക്കടലില്‍ മനുഷ്യക്കടല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചി തുറമുഖവും അഴമുഖവും ഉപരോധിക്കും.
ഡിവൈഎഫ്ഐ നേതാക്കളായ ടി.ശശിധരന്‍, പി.രാജീവ്, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എന്നിവര്‍ ഡിസംബര്‍ ഏഴ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഉപരോധ സമരം അന്നു രാവിലെ ഒമ്പതു മണിക്ക് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാര്‍, ആര്‍എസ്പി നേതാവ് പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.ആര്‍.വസന്തന്‍ എന്നിവര്‍ സംസാരിക്കും.
മത്സ്യബന്ധന മേഖലയില്‍ പണിയെടുക്കുന്നവരും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വഞ്ചികളും ബോട്ടുകളുമായി അഴിമുഖ ഉപരോധത്തില്‍ അണിനിരക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications