Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഗുരുവായൂര്‍ ഏകാദശി

തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഡിസംബര്‍ ഏഴ് വ്യാഴാഴ്ച നടക്കും. ഗീതാദിനം കൂടിയായ ഈ ദിവസം ഏകാദശി വ്രതമേറ്റ പതിനായിരങ്ങള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തും.

ഗുരുവായൂരില്‍ ഡിസംബര്‍ ആറ് ബുധനാഴ്ച ദശമി ആഘോഷിച്ചു. നെയ്ത്തിരികള്‍ പ്രഭ ചൊരിഞ്ഞ ദശമിവിളക്ക് തൊഴാന്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ 24ാം അനുസ്മരണദിനം കൂടിയായിരുന്നു ബുധനാഴ്ച. കേശവന് ആനത്തറവാട്ടിലെ പിന്മുറക്കാര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

വ്യാഴാഴ്ചത്തെ ഏകാദശി വിളക്ക് ഗുരുവായൂര്‍ ദേവസ്വം വകയാണ്. ദേവസ്വം നടത്തുന്ന ഏക ഉദയാസ്തമന പൂജയും വിളക്കും ഇതാണ്. ഏകാദശിയോടനുബന്ധിച്ചുള്ള ഗീതാപാരായണത്തിന് പ്രൊഫ.കെ.പി.നാരായണപിഷാരടിയും നാമജപത്തിന് കൃഷ്ണന്‍ നമ്പൂതിരിയും നേതൃത്വം നല്കും.

ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ഉച്ചയ്ക്കു നോമ്പുവട്ടമായ ഗോതമ്പുചോറും രസകാളനും പുഴുക്കും ഗോതമ്പുപായസവും നല്കാനുള്ള ഒരുക്കുങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതിന് ഊട്ടുപുരയില്‍ പ്രസാദ ഊട്ട് ആരംഭിച്ചു. 15,000ലേറെ ഭക്തര്‍ ഊട്ടിനെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

വൈകീട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുള്ള രഥം എഴുന്നള്ളിപ്പ് ഗുരുവായൂര്‍ ക്ഷേത്രം വലംവെച്ച് മടങ്ങും. ഏകാദശിത്തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+