എറണാകുളം-വൈപ്പിന്‍ പാലത്തിന്റെ ടെണ്ടര്‍ റദ്ദാകില്ല
കൊച്ചി: എറണാകുളം-വൈപ്പിന്‍ പാലത്തിന്റെ നിര്‍മ്മാണ ടെണ്ടര്‍ റദ്ദാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍ വ്യക്തമാക്കി. ഡിസംബര്‍ അവസാനമോ 2001 ജനവരി ആദ്യമോ പാലം നിര്‍മ്മാണത്തിന് ടെണ്ടര്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലം നിര്‍മ്മാണത്തിനായി എട്ടു കമ്പനികള്‍ ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടെണ്ടറിന്റെ സാമ്പത്തിക വശം എപ്പോള്‍ വേണമെങ്കിലും തുറക്കാവുന്നത സ്ഥിതിയിലാണ്. സാങ്കേതിക വശം ഉടനെ പരിശോധിക്കുകയും ചെയ്യും - കളക്ടര്‍ പറഞ്ഞു.
സ്വാശ്രയ രീതിയില്‍ നടപ്പാക്കുന്ന പദ്ധതി എന്ന നിലയ്ക്ക് ഗോശ്രീ പദ്ധതിയ്ക്ക് വേണ്ടി ഏറെക്കുറെ നികത്തിക്കഴിഞ്ഞ 25 ഹെക്ടര്‍ കായല്‍ പ്രദേശത്തില്‍ 15 ഹെക്ടര്‍ സ്ഥലം വിറ്റുകിട്ടുന്ന തുകയാണ് പാലം നിര്‍മ്മാണത്തിനായി ചെലവഴിക്കേണ്ടത്. ഇതിന് കാലതാമസം വരുമെന്നതിനാല്‍ തല്‍ക്കാലം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി തുക കണ്ടെത്താനാണ് തീരുമാനം. ഇതേക്കുറിച്ച് ആലോചിക്കുന്നതിന് നവംബര്‍ ഒന്നിന് മന്ത്രിതലത്തിലുള്ള യോഗവും എട്ടിന് ധനകാര്യസ്ഥാപനങ്ങളുടെ യോഗവും നടന്നു - കളക്ടര്‍ വിശദീകരിച്ചു.
സംസ്ഥാന സഹകരണബാങ്കിനെ ലീഡ് ബാങ്കാക്കി ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് യോഗത്തില്‍ തീരുമാനമായതെന്ന് കളക്ടര്‍ പറഞ്ഞു. വായ്പയായി ത്രെ കോടി രൂപവേണമെങ്കിലും കണ്‍സോര്‍ഷ്യത്തിലൂടെ കണ്ടെത്താനാകും. വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടി വേണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും. ഇതിനു ശേഷം പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ ഉറപ്പിക്കും - കളക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications