കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍: അക്രമികള്‍ക്കെതിരെ പൊലീസിന് ഗ്രനേഡ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ ബോംബെറിഞ്ഞു വിരട്ടുന്ന രാഷ്ട്രീയപ്രവര്‍ത്തകരെ നേരിടുന്നതിന് ഇനി മുതല്‍ പൊലീസ് വിവിധതരം ഗ്രനേഡുകള്‍ ഉപയോഗിക്കും.

ഡിസംബര്‍ ആറ് ബുധനാഴ്ച കണ്ണൂരിലെത്തിയ ഡിജിപി പി.ആര്‍.ചന്ദ്രനാണ് അക്രമിസംഘത്തെ നേരിടാന്‍ ഗ്രനേഡ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കിയത്. ഡിജിപിയുടെയും മറ്റുയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മാങ്ങാട്ടുപറമ്പിലെ കെഎപി ട്രെയിനിങ് ഗ്രൗണ്ടില്‍ ഗ്രനേഡിന്റെ പരീക്ഷണ സ്ഫോടനവും നടത്തി. ആറു ഗ്രനേഡുകളാണ് ഇവിടെ പരീക്ഷിച്ചത്.

പിന്‍ വലിച്ചൂരിയ ശേഷം നീട്ടിയെറിയുമ്പോള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന ഗ്രനേഡ് പരിക്കേല്പിക്കാനും ചിലപ്പോള്‍ മരണത്തിനു തന്നെയും കാരണമാകാം.

ആദ്യ ഘട്ടമെന്ന നിലയില്‍ നൂറോളം ഗ്രനേഡുകളാണ് കണ്ണൂരിലെത്തിച്ചിട്ടുള്ളത്. കണ്ണൂരില്‍ ബുധനാഴ്ച രാവിലെ എത്തിച്ച ഗ്രനേഡുകള്‍ വൈകുന്നേരത്തോടെ സംഘര്‍ഷബാധിത പ്രദേശങ്ങലളിലെ വിവിധ പൊലീസ് ഔട്ട് പോസ്റുകളില്‍ എത്തിച്ചു.

അക്രമികളെ പിരിച്ചുവിടാന്‍ ആകാശത്തേക്കു വെടിവെക്കുകയാണ് പൊലീസ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ഇത് ഫലപ്രദമാവാത്തതിനാല്‍ പൊലീസിന് പലപ്പോഴും പിന്തിരിയേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഗ്രനേഡ് ഉപയോഗിക്കാന്‍ തീരുമാനമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X