കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ഹര്‍ത്താലുകള്‍ ദുരിതമായി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: രാഷ്ട്രീയസംഘര്‍ഷം നിലനില്ക്കുന്ന കണ്ണൂരില്‍ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നു ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കി.

സംഘര്‍ഷത്തിന്റെ ഭാഗമായുള്ള രണ്ടു ഹര്‍ത്താലുകള്‍ക്കു പിന്നാലെ ബാബറി മസ്ജിദ് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ ആറ് ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താലും കൂടിയായപ്പോള്‍ ജനങ്ങള്‍ക്ക് പൊറുതിമുട്ടി.

ഹര്‍ത്താലുകള്‍ കാരണം വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനാവാതെ ജനങ്ങള്‍ വിഷമിച്ചു. ദിവസക്കൂലിക്കു പണിയെടുക്കുന്നവരുടെ വീടുകള്‍ ഹര്‍ത്താല്‍ കാരണം പട്ടിണിയിലായി.

സിപിഎം ജില്ലാ സെക്രട്ടറി ഇ.പി.ജയരാജനു നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് ഡിസംബര്‍ മൂന്ന് ഞായറാഴ്ചയായിരുന്നു കണ്ണൂരിലെ ആദ്യ ഹര്‍ത്താല്‍. പിന്നീട് സംഘപരിവാര്‍ ആഹ്വാനം ചെയ ഹര്‍ത്താല്‍ ഡിസംബര്‍ അഞ്ച് ചൊവാഴ്ച ജനജീവിതം താറുമാറാക്കി. ബുധനാഴ്ചത്തെ പിഡിപി ഹര്‍ത്താലായിരുന്നു പരമ്പരയില്‍ ഒടുവിലത്തേത്. കൊലപാതക ഭീതിക്കിടയില്‍ നടന്ന മൂന്നു ഹര്‍ത്താലുകളും പൂര്‍ണ്ണമായിരുന്നു.

തുടര്‍ച്ചയായ ഹര്‍ത്താല്‍ പഴം, പച്ചക്കറി വ്യാപാരത്തെ ദോഷകരമായി ബാധിച്ചു. പല കടകളിലും ഇവ ചീഞ്ഞു നശിച്ചു. ഹര്‍ത്താല്‍ വാണിജ്യമേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അക്രമസംഭവങ്ങള്‍ തങ്ങള്‍ക്കു വന്‍ നഷ്ടമാണുണ്ടാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അക്രമങ്ങള്‍ക്കു ശമനമുണ്ടായെങ്കിലും കച്ചവടം പഴയ നിലയിലാവാന്‍ ഇനിയും ഏറെ ദിവസങ്ങള്‍ വേണ്ടി വരുമെന്ന് അവര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X