മദ്യദുരന്തം: പ്രതികള്‍ ബാംഗ്ലൂരില്‍?
കൊല്ലം: വിഷമദ്യക്കേസില്‍ പ്രത്യേക അന്വേഷണസംഘം തെരയുന്ന മഹേഷും സലിം രാജും ബാംഗ്ലൂരിലുണ്ടെന്ന് സൂചന.
പ്രത്യേക അന്വേഷണസംഘത്തില്‍ പെട്ട കൊല്ലം വെസ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ക്കായി ബാംഗ്ലൂരില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ സ്പിരിറ്റ് കടത്തുകാരനാണ് മഹേഷ്. ഇയാളുടെ ഏജന്റായാണ് തൃശ്ശൂര്‍ സ്വദേശിയായ സലിംരാജ് പ്രവര്‍ത്തിക്കുന്നത്.
മണിച്ചന് സ്പിരിറ്റ് നല്‍കിയത് ഇവരാണെന്നുള്ളതിന്റെ വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ പല താവളങ്ങളും മാറിമാറിയാണ് ഇരുവരും ഒളിച്ചുതാമസിക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം അങ്ങോട്ട് തിരിച്ചിട്ടുള്ളത്.












Click it and Unblock the Notifications