പത്രപ്രവര്‍ത്തകയൂണിയന്‍ സെമിനാര്‍ നടത്തുന്നു
കൊച്ചി: പുതിയ സാമൂഹ്യക്രമത്തില്‍ പത്രപ്രവര്‍ത്തകന്റെ പങ്ക് എന്ന വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്യും.
പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ ബി.ആര്‍.പി.ഭാസ്കര്‍, എം.എ.ജോണ്‍, തമ്പാന്‍ തോമസ്, കെ.എം.റോയ്, എന്‍.പി.രാജേന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.
പുതിയ സാമൂഹ്യക്രമത്തില്‍ പത്രലേഖകന്റെ നിലപാട് എന്തായിരിക്കണമെന്ന ആശയക്കുഴപ്പം നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications