ചേകന്നൂര്‍ കേസ്: പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ സിബിഐ അറസ്റു ചെയ്ത രണ്ടു പ്രതികളെ മൗലവിയുടെ ഭാര്യ ഹവ ഉമ്മ തിരിച്ചറിഞ്ഞു.
എറണാകുളം സബ് ജയിലില്‍ ഡിസംബര്‍ ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് ആണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
ചേകന്നൂര്‍ വധക്കേസിനോടനുബന്ധിച്ച് സിബിഐ അറസ്റു ചെയ്ത പ്രതികളായ ഹംസ സഖാഫി, ഇല്യന്‍ ഹംസ എന്നിവരെ ഹവ ഉമ്മ, മൗലവിയുടെ പ്രസ്സിലെ ജീവനക്കാരനും കേസിലെ സാക്ഷിയുമായ ജബാര്‍ എന്നിവര്‍ തിരിച്ചറിയുകയായിരുന്നു.
മൊബൈല്‍ കോടതി ജഡ്ജി യു.ദിലീപിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.












Click it and Unblock the Notifications