കണ്ണൂര്‍: കേന്ദ്രമന്ത്രിക്ക് പങ്കുണ്ടെന്ന് പിണറായി
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ള ഒരു കേന്ദ്ര മന്ത്രിക്ക് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഈ മന്ത്രിയുടെ ഒത്താശയോടെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് ഡിസംബര്‍ ഏഴ് വ്യാഴാഴ്ച കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ പിണറായി ആരോപിച്ചു. എന്നാല്‍ ഈ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ പിണറായി തയാറായില്ല. ആര്‍എസ് എസിന്റെ കേന്ദ്ര നേതൃത്വം കണ്ണൂരില്‍ അക്രമവും കൊലപാതകങ്ങളും നടത്താന്‍ പണമിറക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടായ പ്രദേശങ്ങള്‍ എസ്.എസ്.അലുവാലിയയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഡിസംബര്‍ ഒമ്പത് ശനിയാഴ്ച സന്ദര്‍ശിക്കും. തലശ്ശേരി, പാനൂര്‍ പ്രദേശങ്ങളിലായിരിക്കും രണ്ട് ദിവസം കൊണ്ട് അഞ്ചംഗ സംഘം പര്യടനം നടത്തുകയെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications