പള്ളിപ്പുറം മദ്യദുരന്തം: പ്രതി അറസ്റില്‍
തിരുവനന്തപുരം: രണ്ട് പേരുടെ മരണത്തിനിടയാക്കി പള്ളിപ്പുറം മദ്യദുരന്തത്തിലെ പ്രധാന പ്രതി എന്ന് സംശയിക്കപ്പെടുന്ന സജീന്ദ്രന്‍ പൊലീസ് പിടിയിലായി.
ശിവകാശിയിലെ ഒരു ലോഡ്ജില്‍ നിന്നും പ്രത്യേക അന്വേഷണസംഘം പിടികൂടിയെ സജീന്ദ്രനെ ഡിസംബര്‍ ആറ് ബുധനാഴ്ച തിരുവനന്തപുരത്ത് കൊണ്ടുവന്നു. ദുരന്തമുണ്ടായ ഉടന്‍ തിരുവല്ല വഴി ഇയാള്‍ ശിവകാശിയിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മണ്‍വിള സജി എന്നറിയപ്പെടുന്ന സജീന്ദ്രനാണ് പള്ളിപ്പുറം അപ്പോളോ കോളനിയിലുള്ള കുമാറിനും സജിക്കും വിഷസ്പിരിറ്റ് നല്‍കിയതെന്ന് പൊലീസ് കരുതുന്നു. അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനില്‍ നിന്നായിരിക്കാം ഇയാള്‍ക്ക് സ്പിരിറ്റ് കിട്ടിയതെന്ന് സംശയമുണ്ട്. സജീന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.












Click it and Unblock the Notifications