വ്യാജക്കള്ള് പിടിച്ചു
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ വേങ്ങോട് മുരളിയുടെ ഗോഡൗണില്‍ നിന്നും പൊലീസ് വ്യാജക്കള്ള് പിടികൂടി.
ഡിസംബര്‍ ആറ് ബുധനാഴ്ചരാത്രി നടന്ന റെയ്ഡിലാണ് 30 ലിറ്റര്‍ കൊള്ളുന്ന 33 കന്നാസുകളിലെ വ്യാജക്കള്ള് വെഞ്ഞാറമൂട് പൊലീസ് പിടിച്ചത്. തിരുവനന്തപുരത്തം വെമ്പായത്തിനടുത്തുള്ള തേവലക്കോട് എന്ന സ്ഥലത്തുള്ള ഗോഡൗണിലാണ് വ്യാജക്കള്ള് സൂക്ഷിച്ചിരുന്നത്.
കള്ളില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിരിക്കുകയാണ്. സംഭവത്തില്‍ ആരെയും അറസ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications