രാഷ്ട്രീയ കക്ഷികളുടെ പങ്കും അന്വേഷിക്കണം: യുഡിഎഫ്
തിരുവനന്തപുരം: മദ്യലോബിയുമായി രാഷ്ട്രീയകക്ഷികള്‍ക്കുള്ള ബന്ധവും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഡിസംബര്‍ ഏഴ് വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി യുഡിഎഫിന്റെ അഭിപ്രായം അറിയിച്ചത്. ജുഡീഷ്യല്‍ അന്വേഷണത്തെ യുഡിഎഫ് സ്വാഗതം ചെയ്യുന്നെങ്കിലും അന്വേഷണത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്നതിനെ പറ്റി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തില്ലെന്ന് ആന്റണി കുറ്റപ്പെടുത്തി. രാഷ്ട്രീയപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാല്‍ രാഷ്ട്രീയ കക്ഷികളെ ഒഴിവാക്കിയിരിക്കുകയാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും കേന്ദ്രനേതൃത്വങ്ങളുടെ അറിവോടെയാണ് നടക്കുന്നതെന്ന് ആന്റണി ആരോപിച്ചു. ഈ കക്ഷികളുടെ നേതൃത്വം ഉറച്ച തീരുമാനമെടുത്താല്‍ മാത്രമേ അക്രമത്തിന് അറുതി വരികയുള്ളു എന്ന് ആന്റണി പറഞ്ഞു.
കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച യുഡിഎഫിന്റെ ഉന്നത സംഘം പ്രധാനമന്ത്രിയെയും ധനകാര്യമന്ത്രിയെയും സന്ദര്‍ശിക്കുവാന്‍ തീരുമാനമായതായും ആന്റണി അറിയിച്ചു.












Click it and Unblock the Notifications