കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഭരിക്കാന്‍ ബ്രിഗേഡിയര്‍ വീരപ്പന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഭരിക്കാന്‍ ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്‍ വരുന്നു. വീരപ്പന്‍ വിഭാവനം ചെയ്യുന്ന വിശാല തമിഴ്നാട്ടിലാണ് കേരളവും ഉള്‍പെടുത്തിയിരിക്കുന്നത്.

ബ്രിഗേഡിയര്‍ വീരപ്പന്‍ എന്ന പേരിലായിരിക്കും വീരപ്പന്‍ വിശാല തമിഴ്നാട്ടിന്റെ ഭരണാധികാരിയാവുക. കേരളത്തെ കൂടാതെ തമിഴ്നാടും കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളും ലക്ഷദ്വീപ്, മാലി, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളും വീരപ്പന്‍ വിശാല തമിഴ്നാട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

വടക്കന്‍ കേരളം മുതല്‍ മധ്യകേരളം വരെ കുളംനാടും അവിടെ നിന്ന് തെക്കോട്ടുള്ള പ്രദേശം വേണ്‍നാട് എന്ന പേരിലുമാണ് വിശാല തമിഴ്നാട്ടില്‍ വീരപ്പന്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

വിശാല തമിഴ്നാടിനെ കുറിച്ചും കേരളം എങ്ങനെയാണ് തമിഴ്നാടിന്റെ ഭാഗമായി തീരേണ്ടതെന്നും മറ്റുമുള്ള വിവരങ്ങളും ഒരു വെബ്സൈറ്റിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തമിഴ്നാട് ലിബറേഷന്‍ ഫ്രണ്ടും തമിഴ്നാട് ലിബറേഷന്‍ ആര്‍മിയും ചേര്‍ന്നാണ് ഏറെ വിവാദമായേക്കാവുന്ന ഈ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X