ക്വാലിസിന്റെ വില കൂട്ടുന്നു
കൊച്ചി: കുറഞ്ഞകാലം കൊണ്ട് നിരത്തുകള്‍ കീഴടക്കിയ ടൊയൊട്ട ക്വാളിസിന്റെ വില വര്‍ദ്ധിപ്പിക്കുന്നു.
2001 ജനവരിയോടെ വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വരെ കൂടാനാണ് സാധ്യത. ക്വാളിസ് വിപണിയിലെത്തിയപ്പോള്‍ സ്റാന്‍ഡേര്‍ഡ് മോഡലിന് 4.75 ലക്ഷം രൂപയായിരുന്നു വില. ഇതേ മോഡലിലുള്ള മറ്റ് വാഹനങ്ങളുടെ വിലയേക്കാള്‍ കുറവായിരുന്നതിനാല്‍ ക്വാളിസ് പെട്ടെന്ന് തന്നെ വിപണി കൈയടക്കി.
2000ലെ ക്വാളിസ് വില്‍പന 23,000 കവിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വിപണി പിടിച്ചടക്കി കഴിഞ്ഞ സ്ഥിതിക്ക് വില അല്‍പം വര്‍ദ്ധിപ്പിക്കുന്നത് വില്‍പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ടൊയോട്ട.












Click it and Unblock the Notifications