സി.എ.അബൂബക്കര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ സി.എ.അബൂബക്കര്‍(70) ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അന്തരിച്ചു.
മലബാര്‍ തലത് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം മാപ്പിളപ്പാട്ടിന്റെ മേഖലയില്‍ അഞ്ചു പതിറ്റാണ്ടുകാലം സജീവ സാന്നിധ്യമായിരുന്നു. 1939ലാണ് അബൂബക്കര്‍ ആലാപന രംഗത്തെത്തിയത്. സ്ത്രീശബ്ദത്തിലുള്ള ഗാനങ്ങള്‍ പാടി പ്രശസ്തിയാര്‍ജ്ജിച്ചു. ഓളവും തിരവും, തൊമ്മന്റെ മക്കള്‍, ഒരേ തൂവല്പക്ഷികള് എന്നീ സിനിമകളിലും പിന്നണി പാടിയിട്ടുണ്ട്.
പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന് എസ്.എം.കോയയുടെ കീഴില്‍ സംഗീതമഭ്യസിച്ച കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ബാബുരാജ്, യേശുദാസ് എന്നിവരോടൊപ്പം സംസ്ഥാനത്തിനകത്തും പുറത്തും ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
ആകാശവാണിയില്‍ 35 വര്‍ഷത്തോളം മാപ്പിള ഭക്തിഗാനങ്ങള്‍ ആലപിച്ചിരുന്നു. ലക്ഷദ്വീപുകാരുടെ മഹല്‍ ഭാഷയിലും പാടിയിട്ടുണ്ട്. 1988ല്‍ അബൂബക്കറിന് സംഗീത നാടക അക്കാഡമി അവാര്‍ഡ് ലഭിച്ചു.
കദീജാബിയാണ് അബൂബക്കറിന്റെ ഭാര്യ. നൂര്‍ മുഹമ്മദ്, മെഹബൂബ്, സലീം, ഇക്ബാല്‍, ഷമീമ, സറീന, റസിയ എന്നിവര്‍ മക്കളാണ്. മുസ്തഫ, കോയമോന്, മജീദ് എന്നിവര്‍ മരുമക്കളും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications