കുട്ടികളെ പീഡിപ്പിക്കുന്ന വിദേശി പിടിയില്‍
തിരുവനന്തപുരം: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിദേശി കോവളത്ത് പൊലീസ് പിടിയിലായി.
ചില വിദേശ ടൂറിസ്റുകള്‍ നല്‍കിയ വിവരമാണ് ഇയാളെ പിടിക്കാന്‍ പൊലീസിന് സഹായകമായത്. എന്നാല്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
കോവളത്തുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി വശീകരിച്ച് ലൈംഗികസംതൃപ്തിക്കായി ഉപയോഗിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ബാലപീഡനം നടത്തിയതിന് ഇയാളുടെ രാജ്യത്ത് അഞ്ച് വര്‍ഷത്തെ തടവിന് ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. വിദേശത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ദിനപത്രത്തില്‍ ഇയാളുടേതടക്കമുള്ള ബാലപീഡകരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കോവളം എസ്ഐ അശോകന് ചില വിദേശ ടൂറിസ്റുകള്‍ ദിനപ്പത്രവും ഇയാള്‍ കോവളത്തുണ്ടെന്ന വിവരവും നല്‍കിയതിനെ തുടര്‍ന്നാണ് അവിടെയുള്ള ഒരു ബാലനുമായി ചങ്ങാത്തം സ്ഥാപിച്ചുകഴിഞ്ഞ ഇയാളെ പൊലീസ് പിടികൂടുന്നത്.












Click it and Unblock the Notifications