കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ദേവസ്വം 300 കിലോ സ്വര്‍ണം നിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 300 കിലോഗ്രാം സ്വര്‍ണം നിക്ഷേപിച്ചു. നിക്ഷേപത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് വര്‍ഷം തോറും 30 ലക്ഷം രൂപ പലിശയായി ലഭിക്കും.

ബോര്‍ഡ് ചെയര്‍മാന്‍ എം.വി. വേണുഗോപാല കുറുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രമുഖ വ്യവസായിയായ അംബാനി ക്ഷേത്രത്തിനു വേണ്ടി ശീവേലിപുരം നിര്‍മ്മിക്കുന്നതിന് 1.4 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ചെമ്പ് ലോഹത്തിലാണ് ഇത് പണിയുക.

വൃദ്ധര്‍ക്ക് താമസിക്കാന്‍ 60 മുറികളുള്ള ഷെല്‍ട്ടര്‍, ഓഡിറ്റോറിയം, അനാഥാലയം, കല്യാണമണ്ഡപം എന്നിവ നിര്‍മ്മിക്കാനും ബോര്‍ഡിന് പദ്ധതിയുണ്ട്. അഞ്ചു കോടി രൂപയാണ് ഇതിനെല്ലാം ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വേണുഗോപാല കുറുപ്പ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X