കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഷ്യന്‍ മജസ്റി കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ തുറമുഖ നഗരങ്ങള്‍ സന്ദര്‍ശിച്ച് യാത്ര തുടരുന്ന ഉല്ലാസ യാത്രാക്കപ്പല്‍ ഓഷ്യന്‍ മജസ്റി ഡിസംബര്‍ എട്ട് വെള്ളിയാഴ്ച കൊച്ചി തുറമുഖത്തെത്തി. ഏതന്‍സില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേയാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്.

ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, ദുബായ്, മാലി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ പ്രമുഖ തുറമുഖങ്ങളാണ് കപ്പല്‍ എത്തുക. നവംബര്‍ 14ന് യാത്ര പുറപ്പെട്ട കപ്പല്‍ മുംബൈ, മംഗലാപുരം എന്നീ തുറമുഖങ്ങള്‍ കടന്നാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. ലക്ഷദ്വീപ്, ചെന്നൈ, ആന്‍ഡമാന്‍ എന്നിവിടങ്ങളിലും ഓഷ്യന്‍ മജസ്റി നങ്കൂരമിടും.

ഇന്ത്യന്‍ ഓഷ്യന്‍ ക്രൂയിസ് ലിമിറ്റഡിന്റെ ഈ കപ്പലില്‍ 600 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. കൊച്ചിയിലടുക്കുമ്പോള്‍ കപ്പലില്‍ 111 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏപ്രിലില്‍ ഏതന്‍സില്‍ തിരികെ എത്തുന്നതിനു മുമ്പ് അലക്സാണ്ട്രിയ, ഈജിപ്ത്, സൈപ്രസ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും കപ്പല്‍ സന്ദര്‍ശക്കും. കൊച്ചിയില്‍ നിന്നും കൊളംബോ വഴിയാണ് സിംഗപ്പൂരിലേക്കുള്ളയാത്ര.

ഉല്ലാസയാത്രയുടെ ഇന്ത്യയിലെ ചുമതലക്കാരായ ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രത്യേക ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്നും ദുബായിലേക്കോ കൊളംബോയിലേക്കോ ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കോ യാത്ര ചെയ്യാം. കൊളംബോ യാത്രയ്ക്ക് 16,500 രൂപയും സിംഗപ്പൂര്‍ യാത്രയ്ക്ക് 34,500 രൂപയുമാണ് ചെലവ്. ഒരാളെ സൗജന്യായി കൊണ്ടു പോവുകയും ചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X