കണ്ണൂരിലെ അക്രമം ആര്‍എസ്എസ് പദ്ധതി - പിണറായി
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന അക്രമങ്ങള്‍ ആര്‍.എസ്.എസ് മുന്‍കൂട്ടി ആസുത്രണം ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അരോപിച്ചു. കേരള സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ അക്രമങ്ങള്‍ ആര്‍എസ്എസ് ആദ്യമേ ആസൂത്രണം ചെയ്തതായിരുന്നു. ഇതിനായി രണ്ടു കോടി രൂപയും നൂറു കണക്കിന് വളണ്ടിയര്‍മാരെയും അവിടേക്ക് നിയോഗിച്ചു. ആര്‍എസ്എസിന്‍െറ കേന്ദ്രനേതൃത്യം ഇതിന് പിന്തുണ നല്‍കുകയും ചെയ്തു. ആ തീരുമാനം നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത് - പിണറായി വിശദീകരിച്ചു.
അടുത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും പിണറായി ആരോപിച്ചു.
അയോധ്യയിലെ ബാബറി മസ്ജിദ് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദം ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications