അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് പ്ലസ് ടു നല്‍കണമെന്ന് കോടതി
കൊച്ചി: നൂറു ശതമാനം വിജയം നേടുകയും പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുകയും ചെയ്യുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് പ്ലസ് ടു കോഴ്സ് അനുവദിക്കുന്ന കാര്യം കേരള സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി.
പ്ലസ് ടു കോഴ്സിനുവേണ്ടി മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജസ്റിസ് ജി. ശിവരാജനാണ് ഈ ഉത്തരവിട്ടത്.
കോട്ടയം ജില്ലയിലെ മൂന്നു സ്കൂളുകള്‍ക്ക് പ്ലസ് ടു കോഴ്സ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോട്ടയത്തെ തന്നെ മറ്റു 12 സ്കൂളുകള്‍ക്കു കൂടി പ്ലസ് ടു അനുദവിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications