തപാല്‍ സമരം കൊറിയര്‍ സര്‍വീസുകള്‍ക്ക് ചാകര
തിരുവനന്തപുരം: തപാല്‍ ജീവനക്കാര്‍ തുടങ്ങിയ അനിശ്ചിതകാല സമരം കേരളത്തിലെ കൊറിയര്‍ സര്‍വീസുകള്‍ക്ക് അനുഗ്രഹമാകുന്നു. സംസ്ഥാനത്തെ മിക്ക കൊറിയര്‍ സ്ഥാപനങ്ങളിലും നടക്കുന്ന ബിസിനസുകള്‍ക്ക് രണ്ടും മൂന്നും ഇരട്ടി വര്‍ദ്ധനയാണുണ്ടാകുന്നത്.
പ്രമുഖ കൊറിയര്‍ സര്‍വീസുകളായ പ്രൊഫഷണല്‍, യൂണിവേഴ്സല്‍, ഡിടിഡിസി, പ്രകാശ് എന്നിവയുടെ ബിസിനസ്സുകളിലാണ് കാര്യമായും വര്‍ധനയുണ്ടായിരിക്കുന്നത്. തപാല്‍ സമരം അനിശ്ചിതമായി നീണ്ടു പോവുകയാണെങ്കില്‍ കൊറിയര്‍ സര്‍വീസുകളുടെ വരുമാനം ഇനിയും കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പണിമുടക്കു കാരണം സംസ്ഥാനത്തെ മിക്ക പോസ്റാഫീസുകളുടെയും ആര്‍എംഎസും സ്പീഡ് പോസ്റുകളിലെയും പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്. അത്യാവശ്യമായി എഴുത്തുസാധാനാദികള്‍ അയക്കേണ്ടിവരുന്നവര്‍ക്ക് ഇതോടെ ഏക ആശ്രയം കൊറിയര്‍ സര്‍വീസ് ആയിത്തീരുകയാണ്.
അതേ സമയം സന്ദേശങ്ങള്‍ പെട്ടെന്ന് അയക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇന്റര്‍നെറ്റ് സെന്ററുകളും ചിലര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പല സെന്ററുകളിലും തിരക്ക് കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications