മദ്യദുരന്തം: അന്വേഷണക്കമ്മീഷന് 15 ലക്ഷം രൂപ
തിരുവനന്തപുരം: മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച വി.പി.മോഹന്‍കുമാര്‍ കമ്മീഷന് 15 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായി.
ഡിസംബര്‍ ഏഴ് വ്യാഴാഴ്ച കമ്മീഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നു. കമ്മീഷന്റെ ആസ്ഥാനം എറണാകുളമായിരിക്കും. കമ്മീഷന്‍ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഒരു ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കമ്മീഷന്റെ അന്വേഷണ പരിധിയെ കുറിച്ചുള്ള വിവരണത്തിന്റെ നാലാം ഖണ്ഡികയില്‍ മദ്യലോബിയുമായി രാഷ്ട്രീയക്കാര്‍ക്കുള്ള ബന്ധവും കമ്മീഷന്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നു.
കമ്മീഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെലിഫോണും കാറും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും അന്വേഷണക്കമ്മീഷന് അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications