Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍: അക്രമത്തിന് പിന്നില്‍ സിപിഎം - ശാസ്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുനില്‍ ശാസ്ത്രി ആരോപിച്ചു. സിപിഎം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം രാഷട്രീയസംഘട്ടനങ്ങും കൊലപാതകങ്ങളും വര്‍ദ്ധിക്കുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ക്രമസമാധാനം ആകെ തകര്‍ന്നിരിക്കുകയാണ്. ഇവിടെ ആരുടെ ജീവിതവും സുരക്ഷിതമല്ല. കണ്ണൂരിലെ പ്രശ്നം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടാത്തത്. പ്രശ്നം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണ്ടേത് സിപിഎമ്മാണ് - തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ അനാദി റാവുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബിജെപി സംഘം ഡിസംബര്‍ ഒമ്പത് ശനിയാഴ്ച കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും ശാസ്ത്രി വെളിപ്പെടുത്തി.

കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റ പ്രസ്താവനയെ ശാസ്ത്രിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും അപലപിച്ചു. ഏതു കേന്ദ്രമന്ത്രിയാണ് അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+