കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍
തിരുവനന്തപുരം: കേരളത്തിലേക്ക് ദക്ഷിണ റെയില്‍വെ രണ്ട് ശീതകാല സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും.
സെക്കന്തരബാദില്‍ നിന്നും കൊച്ചിയിലേക്കുള്ള ശീതകാല സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 10 ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.കച്ചേഗുഡ, ദ്രോണാചലം, ധര്മ്മാവാരം, കൃഷ്ണരാജപുരം, ബംഗാരപ്പെട്ട്, ഈറോഡ്, പാലക്കാട് വഴിയായിരിക്കും ട്രെയിന്‍ കൊച്ചിയിലെത്തുക.
കാക്കിനാഡയില്‍ നിന്നും കോട്ടയത്തേക്കുള്ള ശീതകാല സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 12 ചൊവാഴ്ച മുതല്‍ ഓടിത്തുടങ്ങും. രാജമുണ്ഡ്രി, വിജയവാഡ, ഓംഗോള്‍, ഗുഡൂര്‍, റെനിഗുണ്ട, കട്ട്പടി, ഈറോഡ്, പാലക്കാട് വഴി ട്രെയിന്‍ കോട്ടയത്തെത്തും. ശീതകാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
Comments
Story first published: Friday, December 8, 2000, 23:53 [IST]