പുനലൂരില്‍ ലോറി മറിഞ്ഞ് 3 മരണം
പുനലൂര്‍: പുനലൂരിനടുത്ത് മലഞ്ചരക്ക് കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. വാഴപ്പെരിയാറില്‍ നിന്ന് അച്ചന്‍കോവിലിലേക്കു പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍ പെട്ടത്.
അച്ചന്‍ കോവില്‍ ഗിരിജന്‍ സഹകരണ സംഘം സെക്രട്ടറി മടത്തറ ശിവന്‍ മുക്കില്‍ സുരേഷ് കുമാര്‍ (33), ലോറി ഡ്രൈവര്‍ ഇടമണ്ണിലെ അയ്യപ്പന്‍ (46), ക്ലീനര്‍ ബാബു (35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗിരിജന്‍ സഹകരണ സംഘത്തിനുള്ള മലഞ്ചരക്കായിരുന്നു ലോറിയില്‍.












Click it and Unblock the Notifications