കുമരകം- വടക്കേ ചെങ്ങളം ബൈപാസ് നിര്‍മ്മിക്കുന്നു
കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെയും വടക്കേ ചെങ്ങളത്തെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു.മാഞ്ചിറ- ചിറത്തറ റോഡുമായി ബന്ധിപ്പിച്ചാണ് ബൈപാസ് നിര്‍മ്മിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത്, ടൂറിസം വകുപ്പ്, പള്ളം ബ്ലോക്ക് പഞ്ചായത്ത്, കുമരകം, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് ബൈപാസ് നിര്‍മ്മിക്കുന്നത്. ബൈപാസ് നിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെ യോഗം അടുത്തയിടെ നടന്നിരുന്നു.
ചിറത്തറ റോഡില്‍നിന്നാരംഭിക്കുന്ന ബൈപാസ് പുതിയാട്, പൂങ്കശേരി, നൂറ്റമ്പത് പാടശേഖരങ്ങളിലൂടെ കാരിക്കത്തറ പാടശേഖരത്തിനു മധ്യത്തിലൂടെ മോര്‍കാട്, എഴുപതിന്‍കാട് പ്രദേശം കടന്നാണ് ചെങ്ങളം മഹിളാ സമാജം റോഡിലെത്തുന്നത്.
കുമരകത്തെത്താന്‍ ഇപ്പോഴുള്ള റോഡില്‍ തിരക്കു ക്രമാതീതമായി വര്‍ധിച്ചതാണ് ബൈപാസ് നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള ആലോചനയ്ക്കു കാരണമായത്. വര്‍ഷകാലത്ത് വെള്ളപ്പൊക്കം കാരണം ഗതാഗതം തടസ്സപ്പെടുന്നതും ബൈപാസ് നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശത്തിനു കാരണമാണ്.












Click it and Unblock the Notifications