കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കുറ്റപ്പെടുത്തുന്നത് ശ്രദ്ധ തിരിക്കാന്‍: പത്മനാഭന്‍

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: തങ്ങളുടെ തെറ്റുകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ പറഞ്ഞു.

തൃശ്ശൂരിനടുത്ത് പേരാമംഗലത്ത് ഡിസംബര്‍ ഒമ്പത് ശനിയാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന് സി.കെ.പത്മനാഭന്‍ വ്യക്തമാക്കി. കണ്ണൂരില്‍ പട്ടാളത്തെ ഇറക്കണമെന്ന പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ പ്രസ്താവനയോടും അദ്ദേഹം വിയോജിച്ചു.

കണ്ണൂര്‍ സന്ദര്‍ശിക്കുന്ന ബിജെപി കേന്ദ്ര സംഘം അവിടത്തെ സ്ഥിതിഗതികളെക്കുറിച്ച് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ടു നല്കുമെന്ന് പത്മനാഭന്‍ അറിയിച്ചു.

കണ്ണൂര്‍ കത്തിയെരിയുമ്പോള്‍ വിദേശയാത്രയ്ക്കു പോയ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നടപടിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് നിശിതമായി വിമര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X