കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ രണ്ടു പാചകവാതക പ്ലാന്റ് കൂടി

  • By Staff
Google Oneindia Malayalam News

കൊല്ലം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി) കേരളത്തില്‍ രണ്ടു പാചകവാതക പ്ലാന്റുകള്‍ കൂടി സ്ഥാപിക്കും.

ഇതോടെ കോര്‍പ്പറേഷന് സംസ്ഥാനത്തുള്ള റിഫില്ലിങ് പ്ലാന്റുകളുടെ എണ്ണം അഞ്ചാകും. കൊല്ലം ജില്ലയിലുള്ള എഴിപ്പുറത്തെ ഗ്യാസ് റീഫില്ലിങ് പ്ലാന്റ് 30 കോടി രൂപ ചെലവഴിച്ച് നവീകരിക്കാനും പരിപാടി തയ്യാറാക്കിയിട്ടുണ്ട്.

എഴിപ്പുറത്തിനു പുറമെ കൊച്ചിയ്ക്കടുത്ത ഉദയംപേരൂര്‍, കോഴിക്കോട്ടെ ചേളേരി എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഗ്യാസ് ഫില്ലിങ് പ്ലാന്റുകളുള്ളത്. ഉദയംപേരൂരില്‍ 15,000വും ചേളേരിയില്‍ 9000വും എഴിപ്പുറത്ത് 3500ഉം ഗ്യാസ് സിലിണ്ടറുകളാണ് പ്രതിദിനം നിറയ്ക്കുന്നത്.

കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് നാല്പത് ഏക്കറോളം സ്ഥലം ഇതിനു വേണ്ടി വരും. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധന പുരോഗമിക്കുകയാണ്.

എഴിപ്പുറത്തിന്റെ ശേഷി മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 3500 സിലിണ്ടറുകള്‍ മാത്രം പ്രതിദിനം നിറയ്ക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ഇപ്പോള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഐഒസി അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X