മണിച്ചന് സ്പിരിറ്റ് എത്തിയത് ചെന്നൈയില്‍ നിന്ന്
കൊല്ലം: കല്ലുവാതുക്കല്‍-കൊട്ടരാക്കര മദ്യദുരന്തത്തിന് കാരണമായ വിഷ സ്പിരിറ്റ് മണിച്ചന്റെ ഗോഡൗണിലേക്ക് എത്തിയത് ചെന്നൈയില്‍ നിന്നാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ചെന്നൈയിലെ സ്പിരിറ്റ് കടത്തുകാരനായ മഹേഷും കേരളത്തിലെ ഏജന്റ് തൃശൂര്‍ സ്വദേശി സലിന്രാജും ചേര്‍ന്ന് ഒക്ടോബര്‍ 19ന് സ്പിരിറ്റ് മണിച്ചന്റെ ഗോഡൗണില്‍ എത്തിക്കുകയായിരുന്നുവത്രെ.
മദ്യദുരന്തത്തിനു ശേഷം മഹേഷും സലിന്രാജും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ ബാംഗ്ലൂര്‍ വഴി ചെന്നൈയിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു കിട്ടിയ വിവരം. പ്രത്യേക അന്വേഷണസംഘത്തില്‍ പെട്ട കൊല്ലം വെസ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍നായര്‍ ഡിസംബര്‍ എട്ട് വെള്ളിയാഴ്ച ഇവരെത്തേടി ചെന്നെയിലെത്തി. ഇവരുടെ സഹായികള്‍ക്കായി തിരുനെല്‍വേലിയിലും തിരച്ചില്‍ നടക്കുകയാണ്.
മണിച്ചന്റെ ഗോഡൗണില്‍ നിന്നു കിട്ടിയ സ്പിരിറ്റില്‍ മീതൈല്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മഹേഷിനെ അറസ്റു ചെയ്യാന്‍ കഴിഞ്ഞാല്‍ ഈ സ്പിരിറ്റ് ഏതു ഡിസ്റിലറിയിലാണ് ഉണ്ടാക്കിയതെന്ന് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.
പള്ളിപ്പുറം മദ്യദുരന്തം: കൊച്ചനിയും പ്രതി
അതേസമയം പള്ളിപ്പുറം മദ്യദുരന്തക്കേസില്‍ കൊച്ചനിയേയും പ്രതിചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി രാമചന്ദ്രന് നായരാണ് കൊച്ചനിയെ പ്രതി ചേര്‍ത്ത റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത്. ഇയാളെ ഡിസംബര്‍ 11 തിങ്കളാഴ്ച ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
തനിക്ക് സ്പിരിറ്റ് നല്‍കിയത് കൊച്ചനിയാണെന്ന് ഒന്നാം പ്രതി സജി എന്ന സജീന്ദ്രന് കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചനിയെയും പ്രതി ചേര്‍ത്തത്. കൊച്ചനി കല്ലുവാതുക്കല്‍-കൊട്ടാരക്കര വിഷമദ്യു ദുരന്തക്കേസിലും പ്രതിയാണ്.
കല്ലട രാമകൃഷ്ണന് കോടതിയില്‍ കീഴടങ്ങി
അന്തിക്കാടു നിന്ന് പതിനായിരത്തിലധികം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യപ്രതി പ്രമുഖ അബ്കാരി കരാറുകാരന് കല്ലട രാമകൃഷ്ണന് ഡിസംബര്‍ എട്ട് വെള്ളിയാഴ്ച കോടതിയില്‍ കീഴടങ്ങി.
ഒളിവില്‍ താമസിക്കുകയായിരുന്ന രാമകൃഷ്ണന് തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എല്‍.ആര്. സത്യന്റെ മുമ്പാകെയാണ് കീഴടങ്ങിയത്. കോടതി പ്രതിയെ ഡിസംബര്‍ 22 വെള്ളിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു. ഒളിവിലിരുന്നുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം നേടാന്‍ രാമകൃഷ്ണന് സുപ്രീം കോടതിയില്‍ വരെ ശ്രമം നടത്തിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications