കൂത്തുപറമ്പില്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
തലശ്ശേരി: അക്രമികള്‍ക്കെതിരെ കൂത്തുപറമ്പില്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഡിസംബര്‍ എട്ട് വെള്ളിയാഴ്ച തൊക്കിലങ്ങാടി ഹൈസ്കൂള്‍ പരിസരത്ത് പരിശോധനക്ക് എത്തിയ പൊലീസിനു നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് ഗ്രനേഡ് പ്രയോഗിച്ചത്.
സ്കൂള്‍ പരിസരത്ത് ഒരു സംഘം അപരിചിതര്‍ തമ്പടിച്ചതായി വിവരം കിട്ടിയെതിനെത്തുടര്‍ന്നാണ് ഡിവൈഎസ്പി ഭുവനചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്. എന്നാല്‍ പൊലീസ് അടുത്തെത്തിയപ്പോഴേക്കും സംഘം കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് മൂന്നു ഗ്രനേഡുകള്‍ എറിഞ്ഞു. അക്രമി സംഘത്തിലെ ചിലര്‍ക്ക് നേരിയ പരിക്കേറ്റിട്ടുണ്ടാകാന്‍ ഇടയുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തലശ്ശേരി താലൂക്കില്‍ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വെള്ളിയാഴ്ച അറസ്റു ചെയ്തു.












Click it and Unblock the Notifications