കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ സഭകള്‍ അതിരുകള്‍ ലംഘിക്കുന്നു: സുദര്‍ശന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകള്‍ സഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി കെ.എസ്.സുദര്‍ശന്‍ പറഞ്ഞു.

അന്താരാഷ്ട്ര ഗീതാവിചാര സത്രത്തോടനുബന്ധിച്ച് ഡിസംബര്‍ ഒമ്പത് ശനിയാഴ്ച നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ക്രിസ്ത്യന്‍ സഭകളുടെ പ്രവര്‍ത്തനം ദേശീയ ധാരയ്ക്കു വിരുദ്ധമായാണെന്ന് സുദര്‍ശന്‍ ആരോപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം ജനങ്ങള്‍ ഭീതിയോടെയാണ് നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്തുമതവും ഇസ്ലാമും ഏകദൈവത്തില്‍ വിശ്വസിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു. ഹിന്ദു മത വിശ്വാസമനുസരിച്ച് മനുഷ്യരെ ഉത്തമരും അധമരുമായി വേര്‍തിരിച്ചിട്ടുണ്ട്. ഉത്തമരെ ദേവന്മാരെന്നും അധമരെ അസുരന്മാരെന്നും വിശേഷിപ്പിക്കുന്നു. മറ്റു മതങ്ങളില്‍ ഈ വേര്‍തിരിവില്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

ക്രിസ്തീയ സഭകള്‍ ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിലൂടെ ഇവിടത്തെ ജനങ്ങളെ വിദേശവല്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിങ്ങളാവട്ടെ തങ്ങളുടെ മതപ്രചരണത്തിനായി വിശുദ്ധയുദ്ധം നടത്തുകയാണ്.

ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ ആര്‍എസ്എസ് മേധാവി തിരുവനന്തപുരത്തു വന്ന് നടത്തിയ പ്രസ്താവന കേരളത്തിലെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുദ്ദേശിച്ചുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ- മതേതര വിശ്വാസികളും അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X