തര്‍ക്കമന്ദിരം തകര്‍ന്നത് സ്ഫോടനത്തില്‍: സുദര്‍ശന്‍
തിരുവനന്തപുരം: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നത് സ്ഫോടനത്തിലാണെന്നും കര്‍സേവകര്‍ക്ക് അതില്‍ പങ്കില്ലെന്നും ആര്‍എസ്എസ് മേധാവി കെ.എസ്.സുദര്‍ശന്‍ പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയില്‍ ഡിസംബര്‍ എട്ട് വെള്ളിയാഴ്ച നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1992 ഡിസംബര്‍ രണ്ടിന് തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണുള്ളത്. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പറഞ്ഞിട്ട് അനുസരിക്കാതെ കര്‍സേവകര്‍ മന്ദിരം തകര്‍ത്തുവെന്ന് പറയുന്നത് ശരിയല്ല.
അയോധ്യയിലെ തര്‍ക്കമന്ദിരത്തില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ നരസിംഹറാവുവിന്റെ കിച്ചന്‍ ക്യാബിനറ്റിലുണ്ടായിരുന്ന ചിലരാണെന്ന് ആര്‍എസ്എസ് മേധാവി ആരോപിച്ചു. ഇതു സംബന്ധിച്ച സത്യം താമസിയാതെ തന്നെ പുറത്തുവരുമെന്ന് സുദര്‍ശന്‍ പറഞ്ഞു.












Click it and Unblock the Notifications