Get Updates
Get notified of breaking news, exclusive insights, and must-see stories!

സുദര്‍ശന്റെ പ്രസ്താവന വീണ്ടും വിവാദമാവുന്നു

തിരുവനന്തപുരം: ഇന്ത്യയിലെ പള്ളികള്‍ സ്വദേശിവല്കരിക്കണമെന്ന പ്രസ്താവന ആര്‍എസ്എസ് മേധാവി ആവര്‍ത്തിച്ച തോടെ ഇത് സംബന്ധിച്ച വിവാദം വീണ്ടും ചൂടുപിടിക്കുന്നു.

പ്രസ്താവനക്കെതിരെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും വിവിധ ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബര്‍ എട്ട് വെള്ളിയാഴ്ച തിരുവനന്തപുരത്തു നടന്ന ആര്‍എസ്എസ് സാംഘിക്കിലാണ് സുദര്‍ശന്‍ തന്റെ സ്വദേശി പള്ളി നിര്‍ദ്ദേശം ആവര്‍ത്തിച്ചത്. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, നോര്‍വെ, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വദേശി പള്ളികള്‍ നിലവില്‍ വന്നു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ നിയന്ത്രണം കൈയാളാന്‍ ശ്രമിച്ച തത്വശാസ്ത്രങ്ങളായ ക്രിസ്തുമതം, ഇസ്ലാം, കമ്മ്യൂണിസം, മുതലാളിത്ത വ്യവസ്ഥ എന്നിവയെല്ലാം വേദനിക്കുന്ന മനസ്സുകള്‍ക്ക് ആശ്വാസമേകുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ മനുഷ്യനെ പ്രകൃതിയോടും ദൈവത്തോടും അടുപ്പിക്കുന്ന ഹൈന്ദവ ചിന്തയ്ക്ക് ലോകത്ത് സമാധാനം കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് സുദര്‍ശന്‍ പറഞ്ഞു.

സുദര്‍ശന്റെ പ്രസ്താവനയോടു പ്രതികരിക്കവെ ക്രൈസ്തവ സഭകളെ ഭാരതവല്കരിക്കണമെന്നു പറയുന്നത് ഹിന്ദുക്കളെ ഭാരതവല്കരിക്കണമെന്നു പറയുന്നതു പോലെയാണെന്ന് മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റം ഇന്ത്യാഇന്‍ഫോയോടു പറഞ്ഞു. ഞങ്ങള്‍ എന്നേ സ്വദേശിവല്കരിക്കപ്പെട്ടു കഴിഞ്ഞതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രാഹ്മണ സംസ്കാരം പ്രചരിപ്പിക്കുന്നതിന് മുന്‍തൂക്കം നല്കുന്ന ആര്‍എസ്എസിന് സമുഹത്തില്‍ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി കത്തോലിക്കാ സമൂഹം നടത്തുന്ന പ്രവര്‍ത്തനം അംഗീകരിക്കാനാവാത്തത് സ്വാഭാവികം മാത്രമാണെന്ന് സീറോ മലബാര്‍ സഭയുടെ ഒരു വക്താവ് അഭിപ്രായപ്പെട്ടു.

സുദര്‍ശന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ സീറോ മലങ്കര സഭയുടെ മേധാവി സിറിള്‍ മാര്‍ ബസേലിയോസ് വിസമ്മതിച്ചു. എന്നാല്‍ യഥാര്‍ത്ഥ വിഷയമെന്തെന്ന് മനസ്സിലാക്കാന്‍ സുദര്‍ശന്‍ ശ്രമിക്കാത്തതിനാല്‍ പ്രതികരണം കൊണ്ടു ഫലമില്ലെന്ന് സീറോ മലങ്കര സഭയുടെ പ്രതിനിധി പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ആര്‍എസ്എസ് മേധാവിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+