മുസ്ലിം പള്ളി ആക്രമിച്ച് ഒരാളെ കൊന്നു
തിരുനെല്‍വേലി: തമിഴ്നാട്ടില്‍ അഞ്ജാതരായ അക്രമികള്‍ ഒരു മുസ്ലിം പള്ളി ആക്രമിച്ച് ഒരാളെ കുത്തിക്കൊന്നു. തിരുനെല്‍വേലിയിലെ പാളയംകോട്ടയില്‍ ഡിസംബര്‍ 10 പുലര്‍ച്ചെ 1.30നാണ് സംഭവം.
ബോംബെറിഞ്ഞ് പള്ളിയുടെ ഒരു ഭാഗം തകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്. ഭക്ഷണം തയ്യാറാക്കുകയായിരുന്നു അബ്ദുള്‍ റഷീദ് എന്നയാളെ അടുക്കളയില്‍ നിന്നു പിടിച്ചുവലിച്ച് കുത്തുകയായിരുന്നു. നോമ്പുകാലമായതിനാല്‍ സുബഹ് ബാങ്കിനു മുമ്പെ ഭക്ഷണം തയ്യാറാക്കുകയായിരുന്നു അബ്ദുള്‍ റഷീദ്.
ഇതിനെ തുടര്‍ന്ന് തിരുനെല്‍വേലിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിഐജി അശുതോഷ് ശുക്ല, എസ്പി പി. കണ്ണപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications