സുരക്ഷ നല്‍കുന്നതില്‍ ഉദാസീനത - ബിജെപി കേന്ദ്രസംഘം
തലശ്ശേരി: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും സുരക്ഷിതത്വം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നുവെന്ന് ബിജെപി കേന്ദ്രം സംഘം ആരോപിച്ചു.
കുറച്ചു ദിവസങ്ങളായി സംഘര്‍ഷാവസ്ഥ തുടരുന്ന പാനൂര്‍, കൂത്തു പറമ്പ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം തലശ്ശേരി ഗസ്റ് ഹൗസില്‍ വെച്ച് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രസംഘം. മുന്‍ മന്ത്രി എസ്.എസ്. അലുവാലിയ, സി.പി. രാധാകൃഷ്ണന്‍, ബല്‍ബീര്‍ പുഞ്ച്, അനാദി സാഹു, സാവിത്ര ഭവാനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ആരെയും നടുക്കുന്ന കൊലപാതകങ്ങളാണ് നടക്കുന്നത്. സിപിഎമ്മുകാരാണ് ഈ അക്രമത്തിനു പിന്നില്‍. സിപിഎമ്മിന്റെ കടുംപിടുത്തവും അണികള്‍ കൊഴിഞ്ഞപോകുന്നുണ്ടെന്ന് അംഗീകരിക്കാനുള്ള മടിയുമാണ് അക്രമത്തിലേക്ക് നയിക്കുന്നത്.
അക്രമികളെ ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടും അവരെ അറസ്റു ചെയ്യാന്‍ പൊലീസ് മടിച്ചു നില്‍ക്കുന്നു - കേന്ദ്രസംഘം ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിലും രാഷ്ട്രീയ എതിരാളികളെ സിപിഎം നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.
അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ സി.കെ. ചന്ദ്രന്‍, കക്കാടന്‍കണ്ടി ബിജു, ചന്ദ്രാകരന്‍ എന്നിവരുടെ വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സിപിഎം അക്രമത്തില്‍ തകര്‍ന്ന ബിജെപി, ആര്‍എസ്എസ് ഓഫീസുകളും സംഘം സന്ദര്‍ശിച്ചു.












Click it and Unblock the Notifications