പുലി ഭീതി പരത്തി; തിരച്ചില്‍ തുടരുന്നു
കൊച്ചി: ഏലൂരില്‍ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച കണ്ട പുലിക്കു വേണ്ടി ഞായറാഴ്ചയും തിരച്ചില്‍ തുടരുന്നു. ഫാക്ട് അമോണിയ പ്ലാന്റിന്റെ പരിസരത്താണ് പുലിയെ കണ്ടിരുന്നത്. അവിടെ ഒരു ആടിനെക്കെട്ടി പുലിയെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
അമോണിയ പ്ലാന്റും പെട്രോകെമിക്കല്‍ കോംപ്ലക്സും സ്ഥിതി ചെയ്യുന്ന 35 ഏക്കര്‍ സ്ഥലത്തെ പൊന്തക്കാട്ടിലാണ് പുലി മറഞ്ഞിരിക്കുന്നത് എന്ന് കരുതുന്നു. പുലിയിറങ്ങിയതിനെ തുടര്‍ന്ന് ഏലൂരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. പ്ലാന്റിനു സമീപമുള്ള ഫാക്ട് ക്വാര്‍ട്ടേഴ്സുകളിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. പൊലീസും നാട്ടുകാരുടെ സ്ക്വാഡുകളും നിരത്തുകളില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ പത്തരയ്ക്ക് അമോണിയ പ്ലാന്റിലെ നാഫ്ത ഫര്‍ണസ് യാര്‍ഡ് റൂമില്‍ നില്ക്കുമ്പോള് ടെക്നീഷ്യന് എം. ജയശങ്കറാണ് പുലിയെ കണ്ടത്. നാഫ്ത സ്റോറേജ് ടാങ്കിനു മുകളില്‍ വിരിച്ചിട്ടുള്ള മണലില്‍ കണ്ട കാല്പാടുകള് പുലിയുടേതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശരിവെച്ചതോടെ പ്രദേശത്ത് ഭീതി പരന്നു.
തെളിവുകള്‍ പ്രകാരം മാസങ്ങളായി പുലി പ്ലാന്റ് വളപ്പിലുണ്ടായിരുന്നെന്നാണ് വനം വകുപ്പ് അധികൃതര്‍ അനുമാനിക്കുന്നത്. ഇതിനു മുമ്പ് കുര്യച്ചന് എന്ന ടെക്നീഷ്യനും പ്ലാന്റ് വളപ്പില്‍ പുലിയെ കണ്ടിരുന്നു. കൂടാതെ പ്രദേശത്തുള്ള തെരുവുനായ്ക്കളില്‍ അടുത്തിടെയായി കുറവു കാണുന്നുമുണ്ടത്രെ. പ്രദേശത്തിനടുത്തെ കാട് 20 മീറ്റര്‍ അകലെയുള്ള മലയാറ്റൂര്‍ കാടാണ്. അവിടെ നിന്ന് ഏലൂരില്‍ പുലി എങ്ങനെ എത്തി എന്നതും വനംവകുപ്പ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications