അറസ്റു ചെയ്തയാളെ കാണായത് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും
തിരുവന്തപുരം: ബൈക്ക് മോഷണക്കസിേല്‍ അറസ്റിലായയാളെ കാണാതായതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. പ്രശ്നം വളരെ ഗൗരവമുള്ളതാണെന്നും കഴിയുന്നതും വേഗം ഇതിന് പരിഹാരം കാണുമെന്നും കമ്മീഷന്‍ അംഗം എസ്. ബലരാമന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂല പരുത്തിക്കുഴിയില്‍ കെ. ധര്‍മ്മരാജന്റെയും ടി. ശാന്തയുടെയും മകന്‍ മനോജിനെ തമ്പാനൂര്‍ പൊലീസ് കസ്റഡിയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഡിസംബര്‍ രണ്ട് ശനിയാഴ്ചയായിരുന്നു അറസ്റ്. അറസ്റ് ചെയ്ത് ഒരാഴ്ചയായിട്ടും അറസ്റ് രേഖപ്പെടുത്തിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും മനോജിന്റെ അച്ഛന്‍ പരാതിപ്പെട്ടു.
പ്രശ്നം രൂക്ഷമായതോടെ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച വൈകുന്നേരം വഞ്ചിയൂര്‍ പൊലീസ് മനോജിനെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അവിടെ നിന്ന് മനോജിനെ അട്ടക്കുളങ്ങര ജില്ലാ ജയിലിലേക്കയച്ചിരിക്കുകയാണ്.
മനോജിനെതിരെ നടന്ന പ്രവൃത്തികള്‍ മനുഷ്യത്വരിഹതമാണെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ വെക്കുമെന്നും ബലരാമന്‍ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ പൊലീസുകാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും.












Click it and Unblock the Notifications