പിണറായിയുടെ പ്രസ്താവന സംഘര്‍ഷം കൂട്ടും - മുകുന്ദന്‍
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനകള്‍ കണ്ണൂരില്‍ സംഘര്‍ഷം കൂട്ടാനേ സഹായിക്കൂ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍ പറഞ്ഞു.
മന്ത്രി ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ഡിസംബര്‍ 11 തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷിയോഗത്തെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രശ്നങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സര്‍വകക്ഷിയോഗം എത്രത്തോളം ഫലപ്രദമായി എന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിലെ പ്രശ്നം ഇത്രയും വഷളായ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications