പ്രതിപക്ഷം ജനകീയ പ്രശ്നങ്ങള്‍ മറക്കുന്നു: രാജഗോപാല്‍
തിരുവനന്തപുരം: അയോധ്യയുടെ പേരില്‍ ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുവെച്ച് ലോക്സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷം ജനങ്ങളുടെ പ്രശ്നങ്ങള്‍ മറക്കുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.
ഡിസംബര്‍ 10 ഞായറാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്ന പ്രതിപക്ഷനിലപാട് കാരണം പ്രകൃതിക്ഷോഭം, കൃഷിക്കാരുടെ പ്രശ്നങ്ങള്‍ തുടങ്ങി ഗൗരവമേറിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനു പരിഗണിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് രാജഗോപാല്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിതാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മുഖ്യ ഉപദേശകനെന്ന് രാജഗോപാല്‍ കളിയാക്കി.
ലോക്സഭാ സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസം സ്പീക്കര്‍ വിളിച്ചുകൂട്ടിയ വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് സോണിയാ ഗാന്ധി വന്നില്ല. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ചാലോചിക്കാന്‍ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞതായി രാജഗോപാല്‍ പറഞ്ഞു.
ഏതൊരു കാര്യത്തിലും സിപിഎമ്മുമായി ആലോചിച്ച ശേഷമാണ് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications