പാമ്പുകളെ കൊണ്ടുപോകുന്നത് മജിസ്ട്രേറ്റ് തടഞ്ഞു
കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും പാമ്പുകളെയും മറ്റു ജന്തുക്കളെയും കൂട്ടിലാക്കി കൊണ്ടുപോകുന്നതിന് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു.
ഡിസംബര്‍ 10 ഞായറാഴ്ച പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയ മജിസ്ട്രേറ്റ് പാമ്പുകളെ കൂട്ടിലിട്ട രീതിയെ നിശിതമായി വിമര്‍ശിച്ചു. ഈ പ്രശ്നം ഡിസംബര്‍ 11 തിങ്കളാഴ്ച തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
ഞായറാഴ്ച പുലര്‍ച്ചെ നാനൂറോളം പൊലീസുകാരും നൂറോളം വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം അടച്ചു പൂട്ടിയത്. പാമ്പുകളെയും മറ്റു ജന്തുക്കളെയും വളര്‍ത്താന്‍ മതിയായ രേഖകളില്ലെന്നു പറഞ്ഞായിരുന്നു അടച്ചുപൂട്ടല്‍. കേന്ദ്രത്തിലെ ജീവികളെ കണ്ടുകെട്ടാനായിരുന്നു അധികൃതരുടെ തീരുമാനം.
അതേസമയം ജനങ്ങള്‍ക്ക് ഉപകാരമായിരുന്നു സൗജന്യ വിഷചികിത്സാകേന്ദ്രം ഇല്ലാതാക്കുകയാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് സിഎംപി നേതാവ് സി.പി. ജോണ്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രദമായ സ്ഥാപനങ്ങളെ നശിപ്പിക്കുക എന്നതാണ് നായനാര്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എകെജി സഹകരണ ആശുപത്രി സംഭവം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications