കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ രാജിവെക്കില്ലെന്ന് എന്‍ഡിഎ

  • By Staff
Google Oneindia Malayalam News

ദില്ലി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു കുറ്റപത്രം ലഭിച്ച മന്ത്രിമാര്‍ രാജിവെക്കില്ലെന്ന് ഡിസംബര്‍ 10 ഞായറാഴ്ച ചേര്‍ന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റ(എന്‍ഡിഎ) യോഗം പ്രഖ്യാപിച്ചു.

എന്നാല്‍ അയോധ്യയിലെ തര്‍ക്കസ്ഥലത്തു ക്ഷേത്രം നിര്‍മ്മിക്കുന്നത് എന്‍ഡിഎ അജണ്ടയിലില്ലെന്നും ഈ പ്രശ്നത്തില്‍ സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും എന്‍ഡിഎ ഘടകകക്ഷി നേതാക്കളുടെ യോഗം വ്യക്തമാക്കി.

കോടതി വിധി വരുന്നതു വരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഞായറാഴ്ച വൈകീട്ട് പ്രധാനമന്ത്രി വാജ്പേയിയുടെ അധ്യക്ഷതയിലാണ് രണ്ടു മണിക്കൂര്‍ നീണ്ട യോഗം നടന്നത്.

വാജ്പേയിയുടെ നേതൃത്വത്തിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയവും യോഗം പാസ്സാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ തെലുഗുദേശത്തെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല.

അയോധ്യ പ്രശ്നം ഉയര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതില്‍ എന്‍ഡിഎ യോഗം ആശങ്ക പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X