Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റില്‍ ബഹളം തുടര്‍ന്നു

ദില്ലി: അയോധ്യ പ്രശ്നം ഡിസംബര്‍ 11 തിങ്കളാഴ്ചയും പാര്‍ലമെന്റില്‍ ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. പ്രതിപക്ഷത്തിന്റെ ബഹളം കാരണം നടപടികളിലേക്കു കടക്കാനാവാതെ പാര്‍ലമെന്റിന്റെ ഇരു സഭകളും യോഗം പിരിഞ്ഞു.

പ്രശ്നപരിഹാരത്തിനായി ലോക്സഭാ സ്പീക്കര്‍ ജി.എം.സി.ബാലയോഗി വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തില്‍ ധാരണയുണ്ടായില്ല. ബഹളം കാരണം കഴിഞ്ഞ ആഴ്ചയിലും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചിരുന്നു.

സര്‍ക്കാരിനെ ആക്രമിക്കുന്നതില്‍ പ്രതിപക്ഷത്തു ദൃശ്യമായ അഭിപ്രായഭിന്നതയായിരുന്നു തിങ്കളാഴ്ചത്തെ പ്രത്യേകത. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം ലഭിച്ച മന്ത്രിമാരുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. സിപിഎമ്മും ആര്‍ജെഡിയും കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ചു.

എന്നാല്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികള്‍ തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യമാണുന്നയിച്ചത്. വാജ്പേയി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 25 കക്ഷികളിലൊന്നായ തെലുഗുദേശവും ഇവരോടൊപ്പം നിന്നു.

രണ്ടു വിഭാഗമായി പിരിഞ്ഞ പ്രതിപക്ഷം തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്ന് ബഹളം വെച്ചപ്പോള്‍ ഇരു സഭകളുടെയും അധ്യക്ഷന്മാര്‍ക്ക് സഭാനടപടികള്‍ അവസാനിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

രാവിലെ സ്പീക്കര്‍ വിളിച്ചു കൂട്ടിയ യോഗത്തിലും പ്രതിപക്ഷ അണികളിലെ ഭിന്നത ദൃശ്യമായിരുന്നു. ഈ ഭിന്നതയാണ് ഒരു തീരുമാനത്തിലെത്താന്‍ യോഗത്തിന് തടസ്സമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+