തപാല്‍ ബന്ദ് തുടങ്ങി
ദില്ലി: ആറു ദിവസം പിന്നിട്ട തപാല്‍ സമരം ഡിസംബര്‍ 11 തിങ്കളാഴ്ച മുതല്‍ തപാല്‍ ബന്ദായി.
തപാല്‍ സമരം നേരിടാന്‍ പട്ടാളത്തെ വിളിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് തപാല്‍ ബന്ദാരംഭിച്ചതെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ അറിയിച്ചു.
ജീവനക്കാര്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ മൂന്നെണ്ണം അംഗീകരിച്ചുവെന്ന കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്റെ വാദം ശരിയല്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍, ബിജെപി എന്നിവയോട് ആഭിമുഖ്യമുള്ള 22 യൂണിയനുകളും അവയുടെ ഫെഡറേഷനുകളുമാണ് ബന്ദ് നടത്തുന്നത്.
തപാല്‍ ബന്ദിനോടനുബന്ധിച്ച് കേരളത്തില്‍ തിങ്കളാഴ്ച പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തുമെന്ന് എന്‍എഫ്പിടിഇ കണ്‍വീനര്‍ എം.കൃഷ്ണന്‍ അറിയിച്ചു. ഡിസംബര്‍ 13 ബുധനാഴ്ച പ്രധാന കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications