പാമ്പുവളര്‍ത്തുകേന്ദ്രം പൂട്ടിയത് ദ്വേഷ്യം തീര്‍ക്കാന്‍
തിരുവനന്തപുരം: സിഎംപി നേതാവ് എം.വി.രാഘവനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ വേണ്ടിയാണ് രാഘവന്‍ പ്രസിഡണ്ടായിരിക്കുന്ന പാപ്പിനിശേരി പാമ്പുവളര്‍ത്തു കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പറഞ്ഞു.
കണ്ണൂരില്‍ ക്രമസമാധാനനില നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ പ്രശ്നത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് പാമ്പുവളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്ന് ആന്റണി ആരോപിച്ചു.
1993ല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ പാമ്പുവളര്‍ത്തുകേന്ദ്രം നശിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications