ചേകന്നൂര്‍ കേസ്: പ്രതികള്‍ സിബിഐ കസ്റഡിയില്‍
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ പിടിയിലായ രണ്ടു പ്രതികളെയും കോടതി സിബിഐ കസ്റഡിയില്‍ വിട്ടു കൊടുത്തു.
ജുഡീഷ്യല്‍ കസ്റഡിയിലായിരുന്ന പ്രതികളായ ഇല്യന്‍ ഹംസ, ഹംസ സഖാഫി എന്നിവരെ സിബിഐ കസ്റഡിയില്‍ വിടാന്‍ ഡിസംബര്‍ 11 തിങ്കളാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉബൈദ് ഉത്തരവായത്. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
ഡിസംബര്‍ 12 ചൊവാഴ്ച വൈകുന്നേരം വരെ സിബിഐയ്ക്ക് പ്രതികളെ കസ്റഡിയില്‍ ലഭിക്കും.
പ്രതികളെ കസ്റഡിയില്‍ ലഭിക്കുന്നതിന് ഡിസംബര്‍ എട്ട് വെള്ളിയാഴ്ചയാണ് കോടതിയില്‍ സിബിഐ അപേക്ഷ നല്കിയത്. ആറു ദിവസത്തേക്ക് പ്രതികളെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications